മാഞ്ചസ്ററര്‍: വടക്കന്‍ ഇംഗ്ളണ്ടിലെ മാഞ്ചസ്റററിന്‍റെ പ്രാന്ത പ്രദേശമായ ക്രംപ്സാളിലെ ഒരു സിനഗോഗിലേയ്ക്ക് അജ്ഞാത ഭീകരന്‍ കാറോടിച്ചു കയറ്റി. മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍ . രണ്ടു പേര്‍ കൊല്ലപ്പെട്ടു. പ്രതിയെ ഗ്രേറ്റര്‍ പൊലീസ് വെടി വച്ചു കൊന്നു. അടുത്തകാലത്തായി യുകെയിലെ സെമിറ്റിക് വിരുദ്ധ സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്.
ക്രംപ്സാളിലെ ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രിഗേഷന്‍ സിനഗോഗിലേയ്ക്കാണ് യേം കൂപ്പര്‍ ദിനത്തില്‍ രാവിലെ 9.30 ഓടെ സിനഗോഗ് കവാടത്തിലേയ്ക്ക് പൊതുജനങ്ങള്‍ക്ക് ഇടയിലേയ്ക്ക് അക്രമി കാര്‍ ഓടിച്ചു കയറ്റിയത്. അക്രമി കാര്‍ ഓടിച്ചു കയറ്റുന്നതായും ഒരാള്‍ക്ക് കുത്തേറ്റതായും ദൃക് സാക്ഷികള്‍ പറഞ്ഞതായി ഗ്രേറ്റര്‍ മാഞ്ചസ്ററര്‍ പൊലീസ് പറഞ്ഞു.
ആക്രമണത്തിന്‍റെ ഉദ്ദേശ്യത്തെ കുറിച്ചോ ഇതിനു പിന്നില്‍ ആരാണെന്നോ യാതൊരു വെളിപ്പെടുത്തലും ഒരു ഭീകര സംഘടനയും നടത്തിയിട്ടില്ല. എന്നാല്‍ അത് നടന്നത് ജൂത കലണ്ടറിലെ ഏറ്റവും ഗൗരവമേറിയ ദിവസമായ യോം കീപ്പൂര്‍ ദിനത്തിലാണ്.ജൂതന്മാരുടെ പാപ പരിഹാര ദിനമാണ് യോം കീപ്പൂര്‍. ലോകമെമ്പാടുമുള്ള സിനഗോഗുകള്‍ അന്ന് വിശ്വാസികളെ കൊണ്ടു നിറയും. ജൂതന്മാരുടെ കലണ്ടറില്‍ വര്‍ഷത്തിലെ ഏറ്റവും പുണ്യ ദിനമായി ഇത് പരിഗണിക്കപ്പെടുന്നു. ജൂതര്‍ ഏറ്റവും കൂടുതല്‍ പ്രാര്‍ഥനയിലും അനുതാപത്തിലും സിനഗോഗുകളില്‍ ചെലവഴിക്കുന്ന ദിനം ആണ് ഇത്.
ബ്രിട്ടീഷ് ജൂതന്മാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി സെക്യൂരിറ്റി ട്രസ്ററിന്‍റെ കണക്ക് അനുസരിച്ച് 2023 ഒക്റ്റോബര്‍ ഏഴിന് ഹമാസിന്‍റെ ഇസ്രയേല്‍ ആക്രമണത്തിനു ശേഷം ഇസ്രയേല്‍ നടത്തിയ ഗാസ സൈനിക നീക്കങ്ങളെ തുടര്‍ന്ന് ബ്രിട്ടനില്‍ ജൂത വിരുദ്ധത കുതിച്ചുയരുകയാണ്. ഈ വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ മാത്രം 1500ലധികം സംഭവങ്ങളാണ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Comments: